അബ്ദുള്‍ റഹീം മോചനം: കേന്ദ്രസഹായം തേടി നിയമസഹായ സമിതി
Sunday, March 9, 2025 1:12 AM IST
കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചന നടപടികൾ വൈകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം തേടി റഹീം നിയമസഹായ സമിതി.
ഹാരിസ് ബീരാൻ എംപിയെ നേരിൽ കണ്ടാണ് സമിതി കാര്യങ്ങൾ ബോധിപ്പിച്ചത്. പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, ഇന്ത്യയിലെ സൗദി അംബാസിഡർ എന്നിവരുടെ ഇടപെടൽ തേടുകയും ചെയ്തു.
മുഴുവൻ എംപിമാരും ഒന്നിച്ച് വേണ്ടത് ചെയ്യാമെന്ന് ഉറപ്പു നൽകിയെന്ന് സഹായ സമിതി വ്യക്തമാക്കി. മാർച്ച് 18 നാണ് കേസ് ഇനി റിയാദ് കോടതി പരിഗണിക്കുക.