ആശാ സമരം ഒത്തുതീര്‍പ്പാക്കണം: ആനി രാജ
Sunday, March 9, 2025 1:12 AM IST
കൊച്ചി: വനിതാദിനത്തില്‍ ആശാ പ്രവര്‍ത്തകര്‍ക്കു സമരം അവസാനിപ്പിച്ച് വീട്ടിലേക്കു മടങ്ങാനുള്ള അവസരം ഒരുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ദേശീയ മഹിളാ ഫെഡറേഷന് നേതാവ് ആനി രാജ. എറണാകുളം പ്രസ് ക്ലബിന്റെ വനിതാദിന പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അവര്‍.
ഈ വനിതാദിനത്തില്‍ സര്‍ക്കാര്‍ ഇതാണു ചെയ്യേണ്ടത്. ഞാന്‍ സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകര്‍ക്കൊപ്പമാണ്. സമരങ്ങളെ ഈ വിധമല്ല കൈകാര്യം ചെയ്യേണ്ടതെന്നും ആശാപ്രവർത്തകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ആനി രാജ വ്യക്തമാക്കി.