സിഎജി റിപ്പോർട്ടിൽ നടപടി ആവശ്യപ്പെട്ടിട്ടില്ല: മന്ത്രി വീണാ ജോർജ്
Tuesday, March 4, 2025 2:20 AM IST
തിരുവനന്തപുരം: കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ സംസ്ഥാനത്തിനു കോടികളുടെ നഷ്ടമുണ്ടായെന്ന സിഎജി റിപ്പോർട്ടിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ ശിപാർശ ചെയ്തിട്ടില്ലെന്നു മന്ത്രി വീണാ ജോർജ്.
റിപ്പോർട്ടിലെ കണ്ടെത്തലുകൾ സംബന്ധിച്ചു വകുപ്പു തലത്തിൽ പരിശോധിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.