കോളജിലെ സീനിയർ വിദ്യാർഥിയോടുള്ള വൈരാഗ്യം തെരുവിൽ തീർത്ത് ജൂണിയേഴ്സ്
Tuesday, March 4, 2025 12:19 AM IST
കണ്ണൂർ: കോളജ് പഠനകാലത്ത് സീനിയർ വിദ്യാർഥിയോടുള്ള പക രണ്ടു വർഷത്തിനു ശേഷം തെരുവിൽ തീർത്ത് ജൂണിയർ വിദ്യാർഥികൾ.
പഠനകാലത്തുണ്ടായ വൈരാഗ്യത്താൽ വാരം പുറത്തിൽ അധ്യാപക ട്രെയിനിംഗ് സ്കൂൾ വിദ്യാർഥിയായ മുഹമ്മദ് മുനീസിനെയാണ് ഒരു സംഘം ആക്രമിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തോടെ കണ്ണൂർ തെക്കീ ബസാറിൽ വച്ചാണ് ഒരു സംഘം ആക്രമിച്ചത്.
ബ്ലേഡ് ഉപയോഗിച്ച് മുഖത്ത് മുറിവേൽപ്പിക്കുകയായിരുന്നു. ചുണ്ടിന് സാരമായി പരിക്കേറ്റ മുനീസ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോളജ് പഠനകാലത്തെ ജൂണിയർ വിദ്യാർഥികളാണ് ആക്രമിച്ചതെന്ന് മുനീസ് ടൗൺ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.