ആശാവർക്കർമാർക്ക് ഐക്യദാർഢ്യം: ഇന്ന് ജില്ലാ കളക്ടറേറ്റുകളിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധം
Monday, March 3, 2025 5:35 AM IST
തിരുവനന്തപുരം: ന്യായമായ ആവശ്യങ്ങൾക്കായി രാപ്പകൽ സമരം നടത്തുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഇന്ന് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളിൽ കളക്ടറേറ്റുകളിലേക്കും പ്രതിഷേധ പ്രകടനം നടത്തും.
സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ നിർവഹിക്കും. തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.