പാതിവില തട്ടിപ്പിൽ 14,814 പരാതികൾ ലഭിച്ചു: മുഖ്യമന്ത്രി
Tuesday, March 4, 2025 12:21 AM IST
തിരുവനന്തപുരം: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ടു സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 14,814 പരാതികൾ ലഭിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തൊട്ടാകെ 48,523 പേരിൽനിന്നും പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്നു വാഗ്ദാനം ചെയ്തു
പണം സ്വീകരിച്ചതിൽ 17,087 പേർക്കു മാത്രമാണു സ്കൂട്ടർ നൽകിയത്. ലാപ്ടോപ്പിനു പണം വാങ്ങിയ 36,891 പേരിൽ 29,897 പേർക്ക് മാത്രമേ ലാപ്ടോപ്പ് നൽകിയിട്ടുള്ളൂ. തയ്യൽ മെഷീനു പണം നൽകിയ 56,082 പേരിൽ 53,478 പേർക്കു മാത്രമേ മെഷീൻ നൽകിയിട്ടുള്ളൂ. ഏകദേശം 230 കോടി രൂപയുടെ തട്ടിപ്പു നടന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.