എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചു
Tuesday, March 4, 2025 2:20 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചു. ആദ്യ ദിനമായ ഇന്നലെ എസ്എസ്എൽസി ഒന്നാം ഭാഷ പാർട്ട് ഒന്നിന്റെ പരീക്ഷയായിരുന്നു.
ചോദ്യങ്ങൾ പൊതുവെ വലച്ചില്ലെന്നാണ് പരീക്ഷയ്ക്ക് ശേഷം വിദ്യാർഥികൾ പ്രതികരിച്ചത്. 4.27 ലക്ഷം വിദ്യാർഥികളാണ് പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്.
പ്ലസ് ടു പരീക്ഷകളും ഇന്നലെ ആരംഭിച്ചു. 4.44 ലക്ഷം വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷ എഴുതുന്നത്. ആറാം തീയതി മുതലാണ് പ്ലസ് വണ്‍ പരീക്ഷകൾ ആരംഭിക്കുന്നത്.