പിഎസ്സി നാലു തസ്തികകളിലേക്ക് അഭിമുഖം നടത്തും
Tuesday, March 4, 2025 12:19 AM IST
തിരുവനന്തപുരം: നാലു തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
കോളജ് വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ സ്റ്റാറ്റിസ്റ്റിക്സ് (പട്ടികവര്‍ഗം), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ നിയോനാറ്റോളജി (മുസ്ലിം), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ അനാട്ടമി (എല്‍സി/എഐ), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ ഫോറന്‍സിക് മെഡിസിന് (വിശ്വകര്‍മ) തസ്തികകളിലേക്കാണ് അഭിമുഖം നടത്തുന്നത്.
കോളജ് വിദ്യാഭ്യാസ വകുപ്പില്‍ (മ്യൂസിക് കോളജുകള്‍) ലക്ചറര്‍ ഇന്‍ വീണ തസ്തികയിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസില്‍ വീവിംഗ് ഇന്‍സ്ട്രക്ടര്‍/ വീവിംഗ് അസിസ്റ്റന്റ്/ വീവിംഗ് ഫോര്മാന് (മെയില്‍), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ മോഡലര്‍ (എല്‍സി/എഐ), സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാന് - വെല്‍ഡിംഗ് തസ്തികകളിലേക്കു സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കുന്നതിനും ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.