തരൂര്‍ തിരുത്തി
Monday, March 3, 2025 5:36 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ രംഗത്തെ പുരോഗതി സംബന്ധിച്ച പ്രശംസ തിരുത്തി ശശി തരൂര്‍ എംപി. സൂക്ഷ്മ, ചെറുകിട വ്യവസായരംഗത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ കേരളത്തിന്റെ മുന്നേറ്റം കടലാസില്‍ മാത്രം ഒതുങ്ങുന്നതാകരുതെന്ന് തരൂര്‍ എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ വ്യക്തമാക്കി.
""കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ കുറിച്ചുള്ള കഥകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതു പോലെ അല്ലെന്നറിഞ്ഞത് ഞെട്ടിക്കുന്നു.
സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ ശരിയായ ലക്ഷ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത് എന്നതുമാത്രമാണ് ഏക ആശ്വാസം. ഇക്കാര്യത്തില്‍ കേരളം മുന്നോട്ടു പോകേണ്ടതുണ്ട് '' എന്നാണ് തരൂര്‍ എക്സില്‍ കുറിച്ചത്.