ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടുന്നത് പുരുഷകമ്മീഷന്റെ ആവശ്യകതയെന്ന്
Tuesday, March 4, 2025 12:19 AM IST
തൃശൂർ: പുരുഷൻമാരെ വ്യാജ ലൈംഗികാരോപണത്തിന്റെ പേരിൽ ക്രിമിനൽ കേസുകളിൽപ്പെടുത്തുന്ന പ്രവണത വർധിക്കുന്നെന്ന ഹൈക്കോടതിവിധി പുരുഷ കമ്മീഷൻ രൂപീകരിക്കേണ്ടതിന്റെ ആവശ്യകത ബലപ്പെടുത്തുന്നെന്ന് രാഹുൽ ഈശ്വർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇതിനു പരിഹാരമായി സംസ്ഥാന പുരുഷ കമ്മീഷൻ ബിൽ സ്പീക്കറുടെ അനുമതിക്കായി എൽദോസ് കുന്നപ്പള്ളി എംഎൽഎ സമർപ്പിച്ചിട്ടുണ്ട്. ഈ മാസം പരിഗണിക്കുമെന്നാണു പ്രതീക്ഷ.
വ്യാജ പരാതികൾക്ക് ഇരയാകുന്ന പുരുഷൻമാർക്കു പോകാൻ ഒരിടം വേണം. രാജ്യത്തു രജിസ്റ്റർ ചെയ്യുന്ന ലൈംഗിക പരാതികളിൽ 53.2 ശതമാനവും വ്യാജമാണെന്നു റിപ്പോർട്ടുകളുണ്ട്.
രാജ്യത്തു സ്ത്രീകളെക്കാൾ രണ്ടര ഇരട്ടി കൂടുതലാണു പുരുഷൻമാരുടെ ആത്മഹത്യ. പുരുഷനെ അന്യായമായി കുടുക്കാമെന്നതാണ് അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.