മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കും: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
Monday, March 3, 2025 5:35 AM IST
കൊച്ചി: മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിച്ചു മാത്രമേ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുകയുള്ളുവെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് പറഞ്ഞു. ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ ഒരു വിദേശ ട്രോളറുകളെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യമന്ത്രാലയവും ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് സാറ്റലൈറ്റ് വഴി ബോട്ടിലേക്ക് സന്ദേശം നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയാണെന്നും ഇതിന്റെ ആദ്യപടിയായി ഈമാസം 31 ന് മുമ്പായി ഒരു ലക്ഷം ബോട്ടുകളില്‍ സൗജന്യമായി ട്രാന്സ്പോൺഡറുകള് ഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.