ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കിൽ സമരം ഏറ്റെടുക്കുമെന്ന് കെ. സുധാകരൻ
Tuesday, March 4, 2025 12:19 AM IST
കണ്ണൂര്‍: ആശവർക്കർമാര്‍ ഉന്നയിച്ച ന്യായമായ ആവശ്യങ്ങള്‍ അനുവദിച്ച് സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ കോണ്‍ഗ്രസ് സമരം ഏറ്റെടുക്കുമെന്ന് കെ. സുധാകരൻ.
ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സമരക്കാരെ ഭീഷണിപ്പെടുത്തുന്ന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാടില്‍ പ്രതിഷേധിച്ചും സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി കളക്ടറേറ്റ് പടിക്കല്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്.
സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ആശാവര്‍ക്കര്‍മാര്‍ കഴിഞ്ഞ 22 ദിവസമായി സമരമുഖത്താണ്.അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
സര്‍ക്കാര്‍ പിടിവാശിയുമായി മുന്നോട്ട് പോകുകയാണെങ്കില്‍ നയം മാറ്റുന്നത് വരെ സമരം തുടരും. അവരുടെ സമരപ്പന്തല്‍ പൊളിച്ചു മാറ്റിയത് തൊഴിലാളിവര്‍ഗ പാര്‍ട്ടിക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.