ധീവര സഭ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു
Monday, March 3, 2025 5:35 AM IST
കൊച്ചി: അഖില കേരള ധീവര സഭ സുവര്‍ണ ജൂബിലി ആഘോഷം എറണാകുളം പണ്ഡിറ്റ് കറുപ്പന് ജന്മശതാബ്ദി ഓഡിറ്റോറിയത്തില്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ള ഉദ്ഘാടനം .
സംസ്ഥാന പ്രസിഡന്റ് അഡ്വ. യു.എസ്. ബാലന് അധ്യക്ഷത വഹിച്ചു. ധീവരസഭയുടെ 50 വര്‍ഷത്തെ ചരിത്രം പ്രതിപാദിക്കുന്ന സ്മരണികയുടെ പ്രകാശനവും 75 വയസ് പിന്നിട്ട ധീവര സഭയുടെ മുന്‍കാല സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളെ ആദരിക്കലും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് നിര്‍വഹിച്ചു. കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ സ്മരണികയുടെ ആദ്യ കോപ്പി ഏറ്റുവാങ്ങി. വി. ദിനകരന് രചിച്ച ഞാന്‍ കണ്ട അമേരിക്ക, വി. ദിനകരന്റെ നിയമസഭാ പ്രസംഗങ്ങള്‍ എന്നീ പുസ്തകങ്ങള്‍ ചടങ്ങില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് സമ്മാനിച്ചു.
ഹൈബി ഈഡന് എംപി മുഖ്യപ്രഭാഷണം നടത്തി. എംഎല്‍എമാരായ കെ. ബാബു, ടി.ജെ. വിനോദ്, പി.പി. ചിത്തരഞ്ജന്, മുന്‍ എംപിമാരായ ടി.എന്‍. പ്രതാപന്, ടി.ജെ. ആഞ്ചലോസ്, മുന്‍ എംഎല്‍എ പ്രഫ. എ.വി. താമരാക്ഷന്‍, കെഎല്‍സിഎ ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, മെക്ക ജനറല്‍ സെക്രട്ടറി എന്‍.കെ. അലി, ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.വി. ജനാര്ദനന്, ട്രഷറര്‍ എ. ദാമോദരന്‍, വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, മുന്‍ പ്രസിഡന്റ് പി.എന്‍. ബാലകൃഷ്ണന്, സെക്രട്ടറി കെ.കെ. തമ്പി തുടങ്ങിയവര്‍ പ്രസംഗിച്ചു.