അട്ടപ്പാടിയിൽ മേയാൻവിട്ട കാളയെ കാട്ടാന കുത്തിക്കൊന്നു
Monday, March 3, 2025 5:35 AM IST
അഗളി:അട്ടപ്പാടിയിൽ മേയാൻ വിട്ട അഞ്ചു വയസുള്ള കാളയെ കാട്ടാന കുത്തിക്കൊന്നു. പുതൂർ പഞ്ചായത്തിൽ ആനക്കട്ടിയൂരിൽ ബാലൻ എന്നയാളുടെ കാളയാണു കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. വനമേഖലയിൽനിന്ന് 200 മീറ്റർ മാറി കൃഷിയിടത്തിലാണു കാളയുടെ ജഡം കണ്ടത്. കാട്ടാനയുടെ കുത്തേറ്റതാണ് മരണകാരണമെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.
ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൻ സഫീറിന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് അധികൃതരും ആർടി സംഘവും സ്ഥലത്തെത്തി നിരീക്ഷണം നടത്തി. കാളയുടെ ഉടമയ്ക്ക് മതിയായ നഷ്ടപരിഹാരം നൽകുമെന്നു റേഞ്ച് ഓഫീസർ പറഞ്ഞു.
പ്രദേശത്ത് ആർആർടിയുടെ നിരീക്ഷണം ശക്തിപ്പെടുത്തുമെന്നും വനത്തിനുള്ളിൽ വന്യമൃഗങ്ങൾക്ക് ആവശ്യമായ തീറ്റയും വെള്ളവും ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.