കുറ്റാരോപിതന്റെ പിതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം
Tuesday, March 4, 2025 2:20 AM IST
കോഴിക്കോട്: താമരശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റമുട്ടലില്‍ ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതരിലൊരാളുടെ പിതാവിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
അഞ്ചു വിദ്യാര്‍ഥികളാണ് ഇപ്പോള്‍ വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമില്‍ കഴിയുന്നത്. ഇതില്‍ പ്രധാനപങ്കു വഹിച്ച വിദ്യാര്‍ഥിയുടെ പിതാവിനെക്കുറിച്ചാണ് അന്വേഷണം.
ഇയാള്‍ ടിപി വധക്കേസിലെ പ്രതിക്കൊപ്പം നില്ക്കുന്ന ഫോട്ടോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.ഇയാളുടെ രാഷ്ട്രീയ ബന്ധവും അന്വേഷിക്കുന്നുണ്ട്.
ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് ഇയാള്‍ ഉണ്ടായിരുന്നതായുള്ള ആരോപണത്തെുടര്ന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ഇയാളുടെ വീട്ടില്‍നിന്നാണ് ഷഹബാസിനെ അടിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് കണ്ടെടുത്തത്.
തെളിവുകള്ലഭിച്ചാല് ഇയാളെ പ്രതിചേര്‍ക്കുന്ന കാര്യം പോലീസ് പരിഗണിക്കുന്നുണ്ട്. ഇയാളെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന റൂറല്‍ എസ് കെ.ഇ. ബൈജു പറഞ്ഞു. കുറ്റാരോപിതരായ വിദ്യാര്‍ഥികളില്‍ മൂന്നു പേര് മുമ്പും സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടതായി പോലീസ് തെളിവു ലഭിച്ചിട്ടുണ്ട്.