മയക്കുമരുന്നിന് അടിമയായ ജ്യേഷ്ഠന് അനുജനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
Tuesday, March 4, 2025 2:20 AM IST
താമരശേരി: മയക്കുമരുന്നിന് അടിമയായ ജ്യേഷ്ഠന് അനുജനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കട്ടിപ്പാറ ചമല്‍ അംബേദ്കര്‍ ഉന്നതിയിലെ അഭിനന്ദി (23) നെയാണ് ജ്യേഷ്ഠന് അര്ജുനന് (28) വെട്ടിയത്.
തലയ്ക്കു സാരമായി പരിക്കേറ്റ അഭിനന്ദിനെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചേകാലോടെയാണ് സംഭവം.
ചമല്‍ കാരപ്പറ്റ അമ്പലത്തിലെ ഗുരുതിത്തറയിലെ വാളെടുത്തു കൊണ്ടുവന്നാണ് അര്ജുനന് അനുജനെ വെട്ടിയത്. അമ്പലത്തിലെ വാളെടുത്തതിന് അമ്പല കമ്മിറ്റിയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതിയെ താമരശേരി പോലീസ് അറസ്റ്റ് ചെയ്തു. ലഹരിക്കടിമയായ അര്‍ജുനെ അഭിനന്ദ് ഡി അഡിക്ഷന് സെന്ററിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു.