ആദിവാസി മേഖലകളിലെ ഉന്നതികളിലും കെ സ്റ്റോറുകൾ ആരംഭിക്കും: മന്ത്രി
Tuesday, March 4, 2025 12:21 AM IST
തിരുവനന്തപുരം : സംസ്ഥാനത്തെ ആദിവാസിമേഖലകളിലെ ഉന്നതികളിലും കെ സ്റ്റോറുകൾ ആരംഭിക്കുമെന്നു മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ പറഞ്ഞു.
ആദിവാസി മേഖലകളിൽ ഇപ്പോൾ തന്നെ സഞ്ചരിക്കുന്ന റേഷൻ കടകൾ വഴി ഭക്ഷ്യധാന്യം എത്തിക്കുന്നുണ്ട്. 10 ജില്ലകളിലെ 137 ഉന്നതികളിൽ 63 റേഷൻ കടകളിൽനിന്നാണ് ഇത്തരത്തിൽ ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നത്.
1779 കെ സ്റ്റോറുകളാണു നിലവിലുള്ളത്. 2500 ന്യായവില ഷോപ്പുകളിലും കെ സ്റ്റോർ വഴി ഉത്പന്നങ്ങൾ എത്തിക്കും. അതേസമയം ലേബർ സെറ്റിൽമെന്റുകളിൽ റേഷൻ എത്തിക്കുന്നതിനു നിലവിൽ പദ്ധതികളൊന്നും ഇല്ലെന്നും മന്ത്രി പറഞ്ഞു.