ബര്‍ക്കുമന്‍സ് അവാര്‍ഡ് മനോജ് മാത്യൂസിന്
Monday, March 3, 2025 5:36 AM IST
ചങ്ങനാശേരി: കേരളത്തിലെ മികച്ച കോളജ് അധ്യാപകര്‍ക്കായി ചങ്ങനാശേരി സെന്റ് ബര്‍ക്കുമന്‍സ് കോളജ് പൂര്‍വവിദ്യാര്‍ഥി സംഘടന ഏര്‍പ്പെടുത്തിയ 27-ാമത് ബര്‍ക്കുമന്‍സ് അവാര്‍ഡിന് കോഴിക്കോട് ദേവഗിരി കോളജ് രസതന്ത്രവിഭാഗം അധ്യാപകന് ഡോ. മനോജ് മാത്യൂസ് അര്‍ഹനായി. നാളെ 10.30ന് കോളജിലെ മാര്‍ ആന്റണി പടിയറ ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് പുരസ്കാരം സമ്മാനിക്കും.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അനുഗ്രഹപ്രഭാഷണം നടത്തും. കോളജ് മാനേജര്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, പ്രിന്‍സിപ്പല്‍ ഫാ. റെജി പി. കുര്യന് എന്നിവര്‍ പ്രസംഗിക്കും.
എസ്ബി കോളജ് പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ കുവൈറ്റ് ചാപ്റ്ററാണ് ബര്‍ക്കുമന്‍സ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.