പെണ്‍കുട്ടികൾക്ക് എച്ച്പിവി വാക്സിൻ സൗജന്യമായി നൽകും: മന്ത്രി
Tuesday, March 4, 2025 12:21 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍, പ്ലസ് ടു വിദ്യാർഥിനികൾക്കു ഗർഭാശയ ഗളാർബുദത്തിന് എതിരായ എച്ച്പിവി വാക്സിൻ സൗജന്യമായി നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു മന്ത്രി വീണാ ജോർജ്.
വാക്സിൻ കന്പനികളുമായി ആരോഗ്യവകുപ്പ് ചർച്ച നത്തുകയാണ്. ഒരു ജില്ലയിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടത്തിയ ശേഷം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. കുട്ടികളുടെ കണ്ണുകളെ ബാധിക്കുന്ന അപൂർവയിനം കാൻസറായ റെറ്റിനോ ബ്ലാസ്റ്റോമയ്ക്കു സംസ്ഥാനത്തു ചികിത്സ ലഭ്യമാണ്.
റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലും ആലപ്പുഴ, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളജുകളിലും മലബാർ കാൻസർ സെന്ററിലും ഇതിനു ചികിത്സ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.