തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി
Tuesday, March 4, 2025 2:20 AM IST
കണ്ണൂർ: പെൺകുട്ടികളുടെ ഫോട്ടോ മൊബൈൽ ഫോണിൽ സൂക്ഷിച്ചെന്നാരോപിച്ച് പതിനാറുകാരനെ പ്ലസ്ടു വിദ്യാർഥികൾ തട്ടിക്കൊണ്ടു പോയി മർദിച്ചതായി പരാതി.
കണ്ണൂർ സിറ്റി സ്വദേശിയായ കുട്ടിക്കാണ് മർദനമേറ്റത്. ഇക്കഴിഞ്ഞ ഒന്നിന് രാവിലെയാണു സംഭവം. കണ്ണൂർ സിറ്റിയിൽനിന്ന് കക്കാടുള്ള ഒരു ക്ലബിൽ എത്തിച്ച് മർദിക്കുകയായിരുന്നെന്നാണ് ആരോപണം.
പെൺകുട്ടികളുടെ ഫോട്ടോ മൊബൈൽ ഫോണിൽ സൂക്ഷിച്ചെന്നാരോപിച്ചാണ് മർദിച്ചതെന്നു പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.