കെ സ്മാർട്ടിലൂടെ തീർപ്പാക്കിയത് 23 ലക്ഷം അപേക്ഷകൾ
Tuesday, February 18, 2025 2:24 AM IST
തിരുവനന്തപുരം: കെ സ്മാർട്ടിലൂടെ സംസ്ഥനത്ത് തീർപ്പാക്കിയത് 23 ലക്ഷത്തിലധികം അപേക്ഷകൾ. 2024 ജനുവരി ഒന്നു മുതൽ 87 നഗരസഭകളും ആറ് കോർപറേഷനുകളും ഉൾപ്പെടെ 93 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 23,113,57 ഫയലുകൾ തീർപ്പാക്കി.
ആകെ ലഭിച്ചത് 3057611 ഫയലുകളാണ്. ഇതിൽ 75.6 ശതമാനമാണ് തീർപ്പാക്കിയത്. 504712 ഫയലുകൾ നിലവിൽ വിവിധ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യുകയാണ്. ഈ ഫയലുകളുടെ നിലവിലെ സ്ഥിതി എന്താണെന്ന് ഉദ്യോഗസ്ഥ തലത്തിലുള്ളവർക്ക് അറിയാനുള്ള സംവിധാനം കെ സ്മാർട്ടിൽ ഒരുക്കിയിട്ടുണ്ട്. ഭാവിയിൽ ഇത് അപേക്ഷകന് അറിയാനുള്ള സംവിധാനവും ഒരുങ്ങും.
2025 ഏപ്രിലോടെ ത്രിതല പഞ്ചായത്തുകളിലും കെ സ്മാർട്ട് സേവനം ലഭ്യമാകുന്നതോടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങളും വിരൽത്തുന്പിൽ ലഭ്യമാകും.