സാഹസിക വിനോദസഞ്ചാര മേഖലയിൽ യുവാക്കൾക്ക് തൊഴിൽ പരിശീലനം
Wednesday, March 12, 2025 12:58 AM IST
തിരുവനന്തപുരം: സാഹസിക വിനോദസഞ്ചാര മേഖലയിൽ യുവതലമുറയ്ക്ക് നവീന തൊഴിലവസരമൊരുക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന ടൂറിസം വകുപ്പ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും (കിറ്റ്സ്) കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും (കെഎടിപിഎസ്) സംയുക്തമായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്നു തുടങ്ങുന്ന ആദ്യ പരിശീലന പരിപാടിയിൽ മൂന്നാർ ഗവണ്മെന്റ് കോളജിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ പങ്കെടുക്കും.
ഏഴുദിവസത്തെ പരിശീലന പരിപാടിയിൽ വിജയികളാകുന്നവർക്ക് അഡ്വഞ്ചർ പാർക്കുകൾ പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തൊഴിൽ ലഭിക്കും.