ഇനി കഴകം ജോലിക്ക് ഇല്ലെന്നു ബാലു
Wednesday, March 12, 2025 12:58 AM IST
തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇനി കഴകം ജോലിക്ക് ഇല്ലെന്നു ജാതിവിവേചനം നേരിട്ട വി.എ. ബാലു. ഇക്കാര്യം അറിയിച്ച് ദേവസ്വം അധികൃതർക്കു കത്തു നൽകുമെന്നും ബാലു പറയുന്നു.
എന്നാൽ, ബാലുവിനു കഴകക്കാരനായി തുടരാനുള്ള സാഹചര്യം ദേവസ്വം ഒരുക്കുമെന്നു കൂടൽമാണിക്യം ദേവസ്വം ചെയർമാൻ സി.കെ. ഗോപി പറഞ്ഞു. താൻ കാരണം ക്ഷേത്രത്തിൽ ഒരു പ്രശ്നം വേണ്ടെന്ന നിലപാടിലാണ് ബാലു.
ആ തസ്തികയിലേക്ക് ഇനിയില്ല. ഇത് എന്റെ മാത്രം തീരുമാനം അല്ല, കുടുംബവും ചേർന്ന് എടുത്ത തീരുമാനമാണെന്നും ബാലു പറഞ്ഞു.