മതപഠനശാലയിൽ പതിനൊന്നുകാരന് ക്രൂരമർദനം
Wednesday, March 12, 2025 12:58 AM IST
കാഞ്ഞങ്ങാട്: കല്ലൂരാവിയിലെ മതപഠനശാലയിൽ അന്തേവാസിയായ പതിനൊന്നുകാരനെ ഒരുവർഷത്തോളം കാലം ചൂരൽവടികൊണ്ട് ക്രൂരമർദനത്തിനു വിധേയമാക്കിയെന്ന പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.
മതപഠനശാലയിലെ അധ്യാപകരായ രണ്ടു പേർക്കെതിരേയാണ് ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം കേസെടുത്തത്. കഴിഞ്ഞ വർഷം മേയ് മുതൽ കഴിഞ്ഞ മാർച്ച് ഒന്പതു വരെയുള്ള കാലയളവിലാണ് മർദനം നടന്നത്.