ലഹരിക്കെതിരേ ബോധവത്കരണവുമായി സംസ്കാര സാഹിതി
Wednesday, March 12, 2025 12:58 AM IST
തിരുവനന്തപുരം : ലഹരിവ്യാപനത്തിനെതിരേ സംസ്കാര സാഹിതി സാംസ്കാരികസദസും നാടകവും സംഘടിപ്പിക്കുമെന്നു ചെയർമാൻ സി.ആർ.മഹേഷ് എംഎൽഎ. ഇതിന്റെ ഭാഗമായി ബോധവത്കരണ കലാപരിപാടികൾക്കു സംസ്കാരസാഹിതി രൂപംനൽകും.
കേരളത്തിലെ ലഹരി വ്യാപനത്തിനും ക്രമസമാധാന തകർച്ചയ്ക്കും ഉത്തരവാദി പിണറായി സർക്കാരാണെന്നും മഹേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘ശ്രദ്ധിക്കണ്ടേ അമ്പാനെ’ എന്ന നാടകത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 20ന് തിരുവനന്തപുരത്ത് നടക്കും. തെരഞ്ഞെടുക്കപ്പെട്ട നൂറ് കേന്ദ്രങ്ങളിൽ സാംസ്കാരികസദസും നാടകാവതരണവും നടത്തുമെന്നും മഹേഷ് പറഞ്ഞു.