സ്കൂളിൽ സ്ഫോടനം; വിദ്യാർഥിക്കു പരിക്ക്
Tuesday, February 18, 2025 2:24 AM IST
തൃശൂർ: പഴയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വിദ്യാർഥിക്ക് പരിക്കേറ്റു.
സ്കൂൾവരാന്തയിൽ പന്തിന്റെ ആകൃതിയിൽ സെല്ലോ ടേപ്പ് ചുറ്റിയ നിലയിലായിരുന്നു സ്ഫോടകവസ്തു. പൊട്ടിത്തെറിയിൽ പ്ലസ് വൺ വിദ്യാർഥിക്കാണു പരിക്കേറ്റത്. വിദ്യാർഥിയെ ഉടൻആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
പന്നിക്കോ മറ്റോ വച്ച സ്ഫോടകവസ്തു പട്ടിയോ മറ്റോ എടുത്തു വരാന്തയിൽ ഇട്ടതാകാമെന്നാണു പ്രാഥമികനിഗമനം.