അഞ്ചു തസ്തികകളിലേക്കു ചുരുക്കപ്പട്ടിക
Tuesday, February 18, 2025 2:24 AM IST
തിരുവനന്തപുരം: അഞ്ചു തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
ഡ്രഗ്സ് കണ്ട്രോള് വകുപ്പില്‍ അനലിസ്റ്റ് ഗ്രേഡ് മൂന്ന്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ എമര്‍ജന്‍സി മെഡിസിന്, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍, കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡില്‍ മാനേജര്‍ (ഒബിസി), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ബാങ്ക് ലിമിറ്റഡില്‍ ജനറല്‍ മാനേജര്‍ (പാര്‍ട്ട് 1- ജനറല്‍ കാറ്റഗറി) എന്നീ തസ്തികകളിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.