ജർമൻ തെരഞ്ഞെടുപ്പിൽ കേരളത്തിലെ തപാൽ വോട്ട്
Tuesday, February 18, 2025 2:24 AM IST
തിരുവനന്തപുരം: ജർമൻ പാർലമെന്റായ ബുണ്ടസ്റ്റാഗിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് വോട്ട് ചെയ്യാൻ സാധിച്ച സന്തോഷത്തിലാണ് ജർമൻ പൗരൻമാരായ നാലു പേർ.
റയ്നർ ഹെൽബിംഗ്, യൂട്ട ഹെൽബിംഗ്, എവ്ലിൻ കിർണ്‍, വെറോണിക്ക ഷുറാവ്ലേവ എന്നിവരാണ് കേരളത്തിലെ കാഴ്ചകൾ ആസ്വദിക്കുന്നതിനൊപ്പം തിരുവനന്തപുരത്തെ ജർമൻ കോണ്‍സുലേറ്റിൽ ഇന്നലെ തപാൽ വോട്ട് രേഖപ്പെടുത്തിയത്.
ആദ്യമായാണ് കേരളത്തിൽ നിന്നുള്ള തപാൽ വോട്ടുകൾ ജർമൻ പാർലമെന്റെ തെരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നത്. 23 നാണ് ജർമൻ പാർലമെന്റ് തെരഞ്ഞെടുപ്പ്.