സിപിഎം-ബിജെപി കൂട്ടുകെട്ട് കേരളത്തിന് ദോഷകരം: ഡി.കെ. ശിവകുമാര്‍
Tuesday, February 18, 2025 2:24 AM IST
കല്യോട്ട് (കാസര്‍ഗോഡ്): സിപിഎം ബിജെപിയുമായി ഉണ്ടാക്കിയിരിക്കുന്ന രഹസ്യധാരണ ഇന്നു പകല്‍പോലെ വ്യക്തമാണെന്നും ഇതു കേരളത്തിന് യാതൊരു ഗുണവും ചെയ്യില്ലെന്നും കര്‍ണാടക ഉപമുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായ ഡി.കെ. ശിവകുമാര്‍.
കല്യോട്ട് നടന്ന കൃപേഷ്-ശരത്ലാല് അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കല്യോട്ട് ഇരട്ടക്കൊലപാതകം പോലൊരു ക്രൂരകൃത്യം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്നു ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. മഹത്തായ ജനാധിപത്യത്തിനും എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന ഇന്ത്യന്‍ സംസ്കാരത്തിനും തീരാക്കളങ്കമാണ് അവര്‍ വരുത്തിവച്ചതെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു.
രാജ്മോഹന്‍ ഉണ്ണിത്താന് എംപി അധ്യക്ഷതവഹിച്ചു. കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി, കര്‍ണാടക പിസിസി വര്‍ക്കിംഗ് പ്രസിഡന്റ് മഞ്ജുനാഥ ഭണ്ഡാരി, ഷാഫി പറമ്പില്‍ എംപി, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ, സോണി സെബാസ്റ്റ്യന്‍, ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ തുടങ്ങിയവർ പ്രസംഗിച്ചു.