വ്യവസായ വളർച്ച എന്താണെന്ന് 21ന് കൊച്ചിയിൽ തെളിയും: മുഹമ്മദ് ഹനീഷ്
Tuesday, February 18, 2025 2:24 AM IST
ആലുവ: കേരളം നേടിയ വ്യവസായ വളർച്ച എന്താണെന്ന് കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025ൽ തെളിയുമെന്ന് സംസ്ഥാന വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്.
ആലുവ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ് (എഫ്ഐടി) ആരംഭിക്കുന്ന പെട്രോൾ പമ്പിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷന്റെ (കെഎസ്ഐഡിസി) നേതൃത്വത്തിൽ 21, 22 തീയതികളിൽ നടക്കുന്ന മീറ്റിൽ കേരളത്തിന്റെ നേട്ടങ്ങൾ വ്യക്തമാകും. വിവാദ ലേഖനത്തെക്കുറിച്ചും കണക്കുകളെക്കുറിച്ചും അതിനാൽ പ്രതികരിക്കുന്നില്ലെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു.
എഫ്ഐടി ചെയർമാൻ ആർ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് സിഎഫ് ഇന്ദു വിജയൻ, മാനേജിംഗ് ഡയറക്ടർ കെ. അഫ്സൽ അലി, കെ. അജിത് കുമാർ, കെ.വി. രമേശ് കുമാർ, വി. സലിം തുടങ്ങിയവർ പ്രസംഗിച്ചു.