ജസ്റ്റീസ് രാമചന്ദ്രന് നായര്‍ക്കെതിരായ കേസ്: വിമര്‍ശനവുമായി വിരമിച്ച ജഡ്ജിമാര്‍
Sunday, February 16, 2025 2:06 AM IST
കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന് നായര്‍ക്കെതിരേ ക്രിമിനല്‍ കേസെടുത്തതില്‍ വിമര്‍ശനവുമായി വിരമിച്ച ജഡ്ജിമാരുടെ സംഘടന.
കേസ് നിലനില്‍ക്കില്ലെന്നും പെരിന്തല്‍മണ്ണ സബ് ഇന്‍സ്പെകടര്‍ പരാതി വേണ്ടവിധം അന്വേഷിച്ചില്ലെന്നും വ്യക്തമാക്കി സംഘടന പ്രമേയം പാസാക്കി. അഡ്വക്കറ്റ് ജനറലിനും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും സംഘടന പ്രമേയം അയച്ചുകൊടുത്തു.
പെരിന്തല്‍മണ്ണ എസ്ഐയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും പ്രമേയത്തില്‍ പറയുന്നു. വലമ്പൂര്‍ സ്വദേശി ഡാനിമോന്‍ നല്കിയ പരാതിയിലാണ് സി.എന്‍. രാമചന്ദ്രൻനായരെ പ്രതിയാക്കി പോലീസ് കേസെടുത്തത്. നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ മലപ്പുറം രക്ഷാധികാരി എന്നപേരിലാണ് സി.എന്‍. രാമചന്ദ്രന് നായരെ കേസില്‍ മൂന്നാം പ്രതിയാക്കിയത്.