തരൂരിന്റെ ലേഖനത്തെ പുകഴ്ത്തി മുഖ്യമന്ത്രി
Sunday, February 16, 2025 2:06 AM IST
കോഴിക്കോട്: ശശി തരൂർ എം.പിയുടെ ലേഖനത്തെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കൂടരഞ്ഞിയിൽ മലയോര ഹൈവേ ആദ്യ റീച്ചിന്റെ ഉദ്ഘാടനം നിർവഹിക്കവെയാണ് പേരെടുത്തു പറയാതെ മുഖ്യമന്ത്രി തരൂരിനെ പുകഴ്ത്തിയത്.
ചില മേഖലകളിൽ വലിയ തോതിൽ വികസനമുണ്ടായി. അത് രാജ്യത്തിനും ലോകത്തിനും മാതൃകയാകുന്നതാണെന്ന് വസ്തുതകൾ ഉദ്ധരിച്ചുകൊണ്ട് സമൂഹത്തിന് മുന്നിൽ കാര്യങ്ങൾ വിശദമായി മനസിലാക്കുന്ന ജനപ്രതിനിധി വ്യക്തമാക്കി.
അദ്ദേഹം ഒരു സാധാരണ പ്രസംഗം നടത്തുകയല്ല ചെയ്തത്. ഐടി രംഗത്ത് സ്റ്റാർട്ടപ്പുകളുടെ വികസനത്തിന്റെ കണക്കെടുത്താൽ ലോകത്തുണ്ടായതിന്റെ എത്രയോ മടങ്ങ് വികസനം കേരളം നേടിയെടുത്തു. അതാണ് അക്കമിട്ട് ചൂണ്ടിക്കാണിച്ച കാര്യമെന്നും തരൂരിന്റെ ലേഖനത്തെ പരാമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു.