സാഹചര്യം പാർട്ടി പരിശോധിക്കും: സതീശൻ
Sunday, February 16, 2025 2:06 AM IST
പെരിന്തൽമണ്ണ: കേരളം മികച്ച വ്യവസായ അന്തരീക്ഷമുള്ള സംസ്ഥാനമല്ല. മെച്ചപ്പെടണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
ശശി തരൂർ എന്ത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് ലേഖനം എഴുതിയതെന്ന് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിൽ മൂന്നര വർഷം കൊണ്ട് മൂന്നു ലക്ഷം സംരംഭങ്ങൾ ഉണ്ടായെന്നാണ് വ്യവസായ മന്ത്രി പറഞ്ഞത്.
അങ്ങനെയെങ്കിൽ ഒരു നിയോജക മണ്ഡലത്തിൽ 2000 സംരംഭങ്ങളെങ്കിലും തുടങ്ങണം. ഗൾഫിൽ നിന്ന് തിരിച്ച് വരുന്നവർ തുടങ്ങിയ ബേക്കറിയും പെട്ടിക്കടകളുമൊക്കെ സംരംഭങ്ങളായി കൂട്ടരുത്.
മൂന്ന് ലക്ഷം സംരംഭങ്ങൾ തുടങ്ങിയെന്ന അവകാശവാദത്തോട് യോജിപ്പില്ല. തരൂർ അങ്ങനെ പറയാനുണ്ടായ സാഹചര്യം പാർട്ടി പരിശോധിക്കുമെന്നും സതീശൻ പറഞ്ഞു.