പ്രശംസ പ്രതിപക്ഷത്തിനും അവകാശപ്പെട്ടത്: മന്ത്രി പി. രാജീവ്
Sunday, February 16, 2025 2:06 AM IST
കൊച്ചി: കേരളത്തിന്റെ വികസനത്തെക്കുറിച്ച് ശശി തരൂർ എംപിയുടെ പ്രശംസ പ്രതിപക്ഷത്തിനുകൂടി അവകാശപ്പെട്ടതെന്ന് മന്ത്രി പി. രാജീവ്. എൽഡിഎഫിനോ ഈ സർക്കാരിനോ മാത്രമുള്ളതല്ല തരൂരിന്റെ നല്ല വാക്കുകൾ.
വികസനം നടക്കുന്നത് പ്രതിപക്ഷ എംഎൽഎമാരുടെ മണ്ഡലങ്ങളിൽക്കൂടിയാണ്. അദ്ദേഹത്തിന്റെ ക്രിയാത്മകമായ നിലപാട് വസ്തുതകളുടെ അടിസ്ഥാനത്തിലാണ്.
സർക്കാരിന്റെ വിഴിഞ്ഞം കോൺക്ലേവ് നടക്കുന്പോൾ ഒരു ദിവസം മുഴുവൻ തരൂരുമുണ്ടായിരുന്നു. കേരളത്തിൽ നിക്ഷേപം കൊണ്ടുവരുന്നതിൽ അദ്ദേഹവും താത്പര്യമെടുക്കുന്നുണ്ടെന്നും രാജീവ് പറഞ്ഞു.