മാലിന്യ സംസ്കരണം: പൊതുസംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി കെ. രാജൻ
Sunday, February 16, 2025 2:06 AM IST
തൃശൂർ: സംസ്ഥാനത്തെ മാലിന്യസംസ്കരണത്തിനു ഹോട്ടലുടമകൾ ഉൾപ്പെടെയുള്ളവരുടെകൂടി പിന്തുണയോടെയുള്ള പൊതുവായ സംവിധാനം ഒരുക്കുമെന്നും ടൂറിസം വികസനത്തിനു കൂടുതൽ മികച്ച ഹോട്ടൽ സമുച്ചയങ്ങൾ നിർമിക്കാൻ പിന്തുണ നൽകുമെന്നും മന്ത്രി കെ. രാജൻ.
കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ജി. ജയപാൽ അധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവർകോവിൽ എംഎൽഎ പ്രതിഭകളെ ആദരിച്ചു.
ബിസിനസ് മീറ്റ് രമേശ് ചെന്നിത്തല എംഎൽഎ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കല്യാണ്‍ ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ മുഖ്യപ്രഭാഷണം നടത്തി.