ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ്; എം.സി. കമറുദ്ദീൻ വീണ്ടും അറസ്റ്റിൽ
Sunday, February 16, 2025 1:16 AM IST
കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പു കേസിൽ മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ എം.സി. കമറുദ്ദീനെ വീണ്ടും അറസ്റ്റ് ചെയ്തു.
ചിത്താരി സ്വദേശികളായ സാബിറ, അഫ്സാന എന്നിവർ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇരുവരിൽനിന്നുമായി യഥാക്രമം 15 ലക്ഷം, 22 ലക്ഷം രൂപ വീതം നിക്ഷേപമായി വാങ്ങി വഞ്ചിച്ചുവെന്നാണു പരാതി.
കമറുദ്ദീനെ കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി (ഒന്ന്) റിമാൻഡ് ചെയ്തു.കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി 263 പേരുടെ പരാതികളാണ് ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. സംഭവത്തിൽ നേരത്തേ അറസ്റ്റിലായിരുന്ന കമറുദ്ദീൻ 93 ദിവസം ജയിലിൽ കഴിഞ്ഞിരുന്നു.