കാൽനടയാത്രികനെ കാട്ടുപന്നി ആക്രമിച്ചു
Sunday, February 16, 2025 1:16 AM IST
ചെറുപുഴ: പട്ടാപ്പകൽ കാൽനടയാത്രക്കാരനെ കാട്ടുപന്നി ആക്രമിച്ച് പരിക്കേൽപിച്ചു. തിരുമേനി സ്വദേശി ഇടത്തുണ്ടിയിൽ തങ്കച്ചനെന്ന ഏബ്രഹാമിനാണ് (68) പരിക്കേറ്റത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് കോക്കടവ് - തിരുമേനി തീരദേശ റോഡിലാണ് സംഭവം. ബന്ധുവീട്ടിൽ പോയി വീട്ടിലേക്ക് തിരിച്ചു നടന്നുപോകുന്നതിനിടെ കാട്ടുപന്നി ഇടിച്ചിട്ടതിനെത്തുടർന്ന് തോട്ടിൽ വീഴുകയായിരുന്നു. ശരീരത്തിൽ പലയിടത്തും മുറിവും ചതവുമേറ്റിട്ടുണ്ട്.