മിൽമ തെരഞ്ഞെടുപ്പ്: അന്വേഷിക്കാൻ മൂന്നംഗ കെപിസിസി സമിതി
Sunday, February 16, 2025 1:16 AM IST
തിരുവനന്തപുരം: മിൽമ മേഖല യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നതിനെത്തുടർന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അന്വേഷണത്തിന് മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി.
അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം പ്രഫ. പി. ജെ. കുര്യൻ, സഹകരണ ജനാധിപത്യവേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ എന്നിവർ അടങ്ങുന്ന സമിതിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.