കെ.കെ. സുധാകരന് പ്രസിഡന്റ്, ഒ.കെ. ജയകൃഷ്ണന് സെക്രട്ടറി
Sunday, February 16, 2025 1:16 AM IST
കാഞ്ഞങ്ങാട്: ഓള് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് (എകെഎസ്ടിയു) സംസ്ഥാന പ്രസിഡന്റായി കെ.കെ. സുധാകരനെയും സെക്രട്ടറിയായി ഒ.കെ. ജയകൃഷ്ണനെയും ട്രഷററായി കെ.സി. സ്നേഹശ്രീയെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.
പി.എം. ആശിഷ്, എം.എല്‍. ജോര്‍ജ് രത്നം, പി.കെ. സുശീല്‍ കുമാര്‍, എസ്. ജ്യോതി, എന്‍. സി. ഹോചിമിന്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും കെ. പദ്മനാഭന്, എം. വിനോദ്, സി.ജെ. ജിജു, എം.എന്‍. വിനോദ്, ബിനു പട്ടേരി എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. 27 അംഗ സംസ്ഥാന എക്സിക്യൂട്ടീവിനെയും 121 അംഗ സംസ്ഥാന കൗണ്‍സിലിനെയും സമ്മേളനം തെരഞ്ഞെടുത്തു.