എലപ്പുളി മദ്യനിർമാണശാല: ആക്ട്സ് പ്രക്ഷോഭത്തിലേക്ക്
Sunday, February 16, 2025 1:16 AM IST
തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനം ലംഘിച്ച് എലപ്പുള്ളിയിൽ മദ്യനിർമാണശാല തുടങ്ങാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരേ ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് പ്രക്ഷോഭത്തിനൊരുങ്ങുന്നു.
നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ടസ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു. ഇടതുപക്ഷ ജനാധിപത്യമുണണിയിലെ ഘടകകക്ഷി നേതാക്കൾക്കും കത്ത് നൽകുന്നുണ്ട്. ഇടതുപക്ഷ ജനാധിപത്യമുന്നണിയോഗം ചേരുന്ന 19 ന് ആക്ടസ് പ്രാർഥനാ ദിനമായി ആചരിക്കും.
മാർച്ച് എട്ടിന് എലപ്പുള്ളിയിൽ വിപുലമായ ജനകീയ കൂട്ടായ്മയും സംഘടിപ്പിക്കും. കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യും. ആത്മീയ, സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരും കൂട്ടായ്മയിൽ പങ്കാളികളാകും.