മൂന്നു ലക്ഷം സംരംഭങ്ങളെന്നത് വ്യാജപ്രചാരണം: രമേശ് ചെന്നിത്തല
Sunday, February 16, 2025 1:16 AM IST
തിരുവനന്തപുരം: കേരളത്തിൽ മൂന്നുലക്ഷം സംരംഭങ്ങൾ വന്നു എന്ന സർക്കാരിന്റെ പ്രചാരവേല വെറും തട്ടിപ്പാണെന്നു കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
നാട്ടിൽ ആരെങ്കിലും തയ്യൽക്കട തുടങ്ങിയാലും അതെല്ലാം മന്ത്രി രാജീവിന്റെ അക്കൗണ്ടിൽ വ്യവസായങ്ങളാണ്. ഇത്തരം ചെറുകിട സംരംഭങ്ങൾ ഒക്കെ സ്വാഭാവികമായി ഉണ്ടാകുന്നതാണ്. അതെല്ലാം പുതിയ സർക്കാരിന്റെ കീഴിൽ ഉണ്ടായ വ്യവസായ വളർച്ചയുടെ ഭാഗമാണെന്നു കണക്കെഴുതിക്കൂട്ടുന്നത് പാപ്പരത്തമാണ്.
കേരളത്തെ വ്യവസായ സൗഹൃദമാക്കുന്നതിൽ യഥാർഥത്തിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. കേരളത്തിന്റെ മുഖച്ഛായ മാറ്റുമായിരുന്ന എക്സ്പ്രസ് വേ അടക്കമുള്ള പദ്ധതികളെ അത് ഏറ്റവും ആവശ്യമായ സമയത്ത് എതിർത്തിട്ട് കമ്മീഷൻ പദ്ധതികളുടെ പിന്നാലെയാണ് സർക്കാരെന്നും രമേശ് ചെന്നിത്തല പറഞ്ഞു.