ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ 20 മുതൽ
Sunday, February 16, 2025 1:15 AM IST
കൊച്ചി: ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാവറ ഫിലിം സ്കൂള്‍ സംഘടിപ്പിക്കുന്ന നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ 20 മുതല്‍ 22 വരെ ചാവറ ലൈബ്രറി പ്രിവ്യൂ ഹാളില്‍ നടക്കും.
നവാഗത പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച ഷോര്‍ട്ട് ഫിലിമുകള്‍ കണ്ടെത്തുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന മത്സരത്തില്‍ മികച്ച ഷോര്‍ട്ട് ഫിലിം, മികച്ച സംവിധായകന്, തിരക്കഥ എന്നിവയ്ക്ക് അവാര്‍ഡുകള്‍ നല്‍കും.
മികച്ച സിനിമയ്ക്ക് 25,000 രൂപയും ഫലകവും മികച്ച രണ്ടാമത്തെ സിനിമയ്ക്ക് 20,000 രൂപയും ഫലകവും മികച്ച സംവിധായകന് 15,000 രൂപയും സ്പെഷല്‍ ജൂറി അവാര്‍ഡ് 10,000 രൂപയും നല്‍കും.
കൂടാതെ മികച്ച തിരക്കഥയ്ക്ക് ജോണ്‍പോളിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ജോണ്‍പോള്‍ പുരസ്കാരവും 7000 രൂപയും നല്‍കും. വിശദവിവരങ്ങള്‍ക്കും ഡെലിഗേറ്റ് പാസിനും ഫോണ്‍: 9400068683, 9495142011.