നിര്‍മാതാക്കളുടെ നിലപാട് അംഗീകരിക്കില്ല: ജയന് ചേര്‍ത്തല
Saturday, February 15, 2025 1:40 AM IST
കൊച്ചി: താരങ്ങള്‍ പ്രതിഫലം കൂട്ടുന്നതുകൊണ്ടു മാത്രം സിനിമ പരാജയപ്പെടുന്നുവെന്ന നിര്‍മാതാക്കളുടെ സംഘടനയുടെ വാദം സത്യമല്ലെന്ന് നടന് ജയന് ചേര്‍ത്തല. ഓരോ സിനിമ തുടങ്ങുന്നതിനുമുമ്പും പ്രതിഫലം ഉറപ്പിച്ചിട്ടാണ് നിർമാതാക്കള്‍ സിനിമയെടുക്കുന്നത്.
എല്ലാ സിനിമയും വിജയിക്കണമെന്നു നിര്‍ബന്ധം പിടിക്കാനാകില്ല. അമ്മയുടെ അംഗങ്ങള്‍ പണിക്കാരെപ്പോലെ ഒതുങ്ങി നില്‍ക്കണമെന്നാണു പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നിലപാട്. ഇത് അംഗീകരിക്കാന്‍ കഴിയില്ല.
താരങ്ങളെ വച്ച് ഷോ നടത്തി ഗുണഭോക്താക്കളായവരാണു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നഷ്ടം തീര്‍ക്കാനായി താരങ്ങള്‍ ഷോയ്ക്കു തയാറാണ്. അമ്മ നാഥനില്ലാക്കളരിയാണെന്ന പ്രസ്താവന വിവരക്കേടാണ്.
സുരേഷ് കുമാര്‍ പുറത്തുവിട്ട കണക്കും തെറ്റാണ്. വെള്ളിയാഴ്ച റിലീസാകുന്ന സിനിമയെ കുറിച്ച് ഞായറാഴ്ച കണക്കു പറഞ്ഞാല്‍ എങ്ങനെ ശരിയാകും. സിനിമ കൂട്ടായ്മയാണെന്നും ജയന് ചേര്‍ത്തല പറഞ്ഞു.