കൊ​​​ച്ചി: സ​​​ര്‍​ക്കാ​​​ര്‍ സ്‌​​​കൂ​​​ളു​​​ക​​​ളോ​​​ട് ചേ​​​ര്‍​ന്ന് പി​​​ടി​​​എ ന​​​ട​​​ത്തു​​​ന്ന പ്രീ​​​പ്രൈ​​​മ​​​റി സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ഓ​​​ണ​​​റേ​​​റി​​​യം 27,500 ഉം ​​​ആ​​​യ​​​മാ​​​രു​​​ടേ​​​ത് 22,500 ഉം ​​​രൂ​​​പ​​​യാ​​​ക്കി വ​​​ര്‍​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

വ​​​ര്‍​ധ​​​ന മാ​​​ര്‍​ച്ചി​​​ല്‍ ന​​​ട​​​പ്പാ​​​ക്കി ഏ​​​പ്രി​​​ല്‍ മു​​​ത​​​ല്‍ വി​​​ത​​​ര​​​ണം ചെ​​​യ്യ​​​ണ​​​മെ​​​ന്നും ഓ​​​ള്‍ കേ​​​ര​​​ള പ്രീ​​​പ്രൈ​​​മ​​​റി സ്റ്റാ​​​ഫ് അ​​​സോ​​​സി​​​യേ​​​ഷ​​​നും അ​​​ധ്യാ​​​പ​​​ക​​​രും ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ക​​​ളി​​​ല്‍ ജ​​​സ്റ്റീ​​​സ് ഹ​​​രി​​​ശ​​​ങ്ക​​​ര്‍ വി. ​​​മേ​​​നോ​​​ന്‍ ഉ​​​ത്ത​​​ര​​​വി​​​ട്ടു.


2012 ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​ലെ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശ​​​മ​​​നു​​​സ​​​രി​​​ച്ച് സ​​​ര്‍​ക്കാ​​​ര്‍ ഇ​​​വ​​​രു​​​ടെ സേ​​​വ​​​ന വ്യ​​​വ​​​സ്ഥ​​​ക​​​ളു​​​ണ്ടാ​​​ക്കി 2012 ഓ​​​ഗ​​​സ്റ്റ് മു​​​ത​​​ലു​​​ള്ള നി​​​ര​​​ക്കി​​​ല്‍ കു​​​ടി​​​ശി​​​ക ക​​​ണ​​​ക്കാ​​​ക്കി ആ​​​റു മാ​​​സ​​​ത്തി​​​ന​​​കം ന​​​ല്‍​ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു.