കെഎസ്ടിഎഫ് സംസ്ഥാന സമ്മേളനം ആരംഭിച്ചു
Friday, February 7, 2025 2:12 AM IST
കോട്ടയം: കെഎസ്ടിഎഫ് (കേരള സ്കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട് ) 28-ാം സംസ്ഥാന സമ്മേളനം ജനാധിപത്യ കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് തോമസ് ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎഫ് സംസ്ഥാന പ്രസിഡന്റ് എം.കെ. ബിജു അധ്യക്ഷത വഹിച്ചു.
ജനാധിപത്യ കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജെയിംസ് കാര്യന്, ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോര്‍ജ്, കെഎസ്ടിഎഫ് ഭാരവാഹികളായ ജെയിംസ് സേവ്യര്‍, ജോസഫ് വര്‍ഗീസ്, ജോഷി ഫ്രാന്‍സിസ്, എം. അനുനാഥ്, മനു ജോസഫ്, സജി ചെറിയാന്, ജോസഫ് ടി മാത്യു, സിജു ജോസഫ്, പി. മനോജ് കുമാര്‍, അമ്പിളി മോഹനന് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനം നാളെ സമാപിക്കും.