നിയമോപദേശത്തിന് പണം കൈപ്പറ്റിയിട്ടുണ്ടെന്ന് ലാലി വിന്‍സെന്റ്
Friday, February 7, 2025 4:26 AM IST
കൊച്ചി: അനന്തു കൃഷ്ണന്റെ സ്ഥാപനത്തില്‍നിന്ന് നിയമോപദേശത്തിന് പണം കൈപ്പറ്റിയിട്ടുള്ളതായി കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിന്‍സെന്റ്. ഏകദേശം 40 ലക്ഷത്തോളം രൂപ ഈ ഇനത്തില്‍ കൈപ്പറ്റിയിട്ടുണ്ട്.
നിരവധി ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ അനന്തുവിന്റെ ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അനന്തുകൃഷ്ണനെ തനിക്ക് പരിചയപ്പെടുത്തി നല്‍കിയത് ലാലി വിന്സെന്റാണെന്ന കെ.എന്‍.ആനന്ദകുമാറിന്റെ ആരോപണം അവര്‍ നിഷേധിച്ചു. താന്‍ ആരെയും അനന്തുകൃഷ്ണന് പരിചയപ്പെടുത്തിയിട്ടില്ലെന്ന് ലാലി പറഞ്ഞു.