ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു
Friday, February 7, 2025 4:26 AM IST
കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസിലെ മൂന്നാം പ്രതി നിര്‍മലകുമാരന്‍ നായരുടെ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചു. മൂന്നുവര്‍ഷം മാത്രം തടവുശിക്ഷയായതിനാല്‍ വിചാരണ കോടതി ജാമ്യം നല്‍കിയിരുന്നു.
ഈ നടപടി ഹൈക്കോടതി ശരിവച്ചതോടെ തെളിവു നശിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ട നിര്‍മലകുമാരന്‍ ജയില്‍മോചിതനാകാം. ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതിയും നല്കിയ അപ്പീലാണ് കോടതി പരിഗണിച്ചത്.