കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളനം
Friday, February 7, 2025 4:26 AM IST
കൊച്ചി: കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളനത്തിന് തൃശൂർ ഡിബിസിഎൽസി ഹാളിൽ ഇന്ന് തുടക്കമാകും.
വൈകിട്ട് അഞ്ചിന് സംസ്ഥാന പ്രസിഡന്റ് ടോം മാത്യു പതാക ഉയർത്തും. പ്രതിനിധി സമ്മേളനവും വിദ്യാഭ്യാസ സെമിനാറും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാകും. തൃശൂർ അതിരൂപത വികാരി ജനറൽ മോൺ. ജോസ് കോനിക്കര അധ്യക്ഷത വഹിക്കും. ഫാ. ലിജോ പോൾ മുഖ്യപ്രഭാഷണം നടത്തും. ഭാരവാഹികളായ ബിജു പി. ആന്റണി, സി.എ. ജോണി, സി.ജെ. ആന്റണി , ഷൈനി കുര്യാക്കോസ്, സുഭാഷ് മാത്യു, പി.ജെ. ഫെലിക്സ്, പി. ഡി. ആന്റോ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് സാംസ്കാരിക സദസ്.
നാളെ രാവിലെ ഒമ്പതിന് സെന്റ് തോമസ് കോളജിൽ നിന്നു സമ്മേളന വേദിയിലേക്ക് ആയിരക്കണക്കിന് അധ്യാപകർ പങ്കെടുക്കുന്ന അവകാശ സംരക്ഷണ റാലി ആരംഭിക്കും.
മേയർ എം.കെ. വർഗീസ് റാലി ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സിബിസിഐ പ്രസിഡന്റും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ടോം മാത്യു അധ്യക്ഷത വഹിക്കും.
മന്ത്രി കെ. രാജൻ മുഖ്യാതിഥിയാകും. കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, സംസ്ഥാന ഡയറക്ടർ ഫാ. ആന്റണി അറക്കൽ, സനീഷ്കുമാർ ജോസഫ് എംഎൽഎ തുടങ്ങിയവർ പ്രസംഗിക്കും.