ഹര്‍ജി വിധി പറയാന്‍ മാറ്റി
Friday, February 7, 2025 4:26 AM IST
കൊച്ചി: നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ മഞ്ജുഷയുടെ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
ജസ്റ്റീസ് പി.ബി.സുരേഷ് കുമാറും ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യനും അടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്. സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ മതിയായ കാരണങ്ങളില്ലെന്നും വാദത്തിനിടെ കോടതി പറഞ്ഞു.
എന്നാൽ മരണശേഷമുള്ള നടപടിക്രമങ്ങളില്‍ വീഴ്ച സംഭവിച്ചുവെന്നും ഗൂഢാലോചന നടന്നുവെന്നും സിംഗിള്‍ ബെഞ്ച് ഇക്കാര്യങ്ങള്‍ പരിഗണിച്ചില്ലെന്നും മഞ്ജുഷയ്ക്കുവേണ്ടി ഹാജരായ അഡ്വ. എസ്.ശ്രീകുമാര്‍ ഡിവിഷന് ബെഞ്ചിനെ അറിയിച്ചു.