ഇ. അഹമ്മദ് മെമ്മോറിയൽ രാഷ്ട്രനൻമാ പുരസ്കാരം വേണുഗോപാലിന്
Friday, February 7, 2025 2:12 AM IST
കണ്ണൂർ: മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മറ്റിക്കു കീഴിലുള്ള ഇ. അഹമ്മദ് ഫൗണ്ടേഷന്റെ പ്രഥമ ഇ. അഹമ്മദ് മെമ്മോറിയിൽ രാഷ്ട്രനന്മാ പുരസ്കാരം എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ കെ.സി. വേണുഗോപാലിന് സമ്മാനിക്കും.
ഇ.ടി. മുഹമ്മദ് ബഷീർ , എം.കെ. മുനീർ , പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ദുൽറഹ്മാൻ കല്ലായി, അബ്ദുൽ കരിം ചേലേരി എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.